കൊല്ലം: മയ്യനാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർമ്മാണം നടന്നുകൊണ്ടിരുന്ന ഓടയിലേക്ക് ഇടിച്ചുകയറി. ഇന്നലെ പുലർച്ചെ നാലോടെ കൂട്ടിക്കട മയ്യനാട് റോഡിൽ അമ്മാച്ചൻ മുക്കിലായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന മുണ്ടയ്ക്കൽ സ്വദേശിയായ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം. നാട്ടുകാർ ചേർന്ന് ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.