പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ, പത്തനാപുരം യൂണിയനുകളിലെ 126 ശാഖാ യോഗങ്ങളിലെ ഭാരവാഹികളെയും പ്രവർത്തകരെയും ഉൾപ്പെടുത്തി നവംബർ 2 ന് പുനലൂർ വാളക്കോട് ഏരീസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ശാഖാ നേതൃത്വസംഗമം വിജയിപ്പിക്കാൻ പുനലൂർ യൂണിയനിലെ ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു. യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.
നവംബർ 2ന് രാവിലെ 9ന് ഏരീസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ശാഖാ നേതൃത്വ സംഗമത്തിൽ എസ്.എൻ.ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷനാകും. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടന വിശദീകരണം നടത്തും. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകും. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ സെക്രട്ടറി ആർ.ഹരിദാസ്, പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട് ഷാജി, സെക്രട്ടറി ബി.ബിജു, മറ്റ് യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങൾ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ശക്തമായി മുന്നേറുന്നതിന്റെ ഭാഗമായാണ് നേതൃസംഗമം നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. ഇരു യൂണിയനുകളിലെയും ശാഖാ ഭാരവാഹികൾ, വനിതാ സംഘം, യൂത്ത്മെന്റ്,കുടുംബ യൂണിറ്റ്,മറ്റു പോഷക സംഘടന ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കും. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യോഗം ഡയറക്ടർ ബോർഡ് അംഗം ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, സന്തോഷ് ജി നാഥ്, കെ.വി.സുഭാഷ് ബാബു, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ഉദയകുമാരി ഉദയൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, പ്രാർഥനാ സമിതി സെക്രട്ടറി പ്രീത സജീവ് യൂത്ത് മൂവ്മെന്റ് സെക്രട്ടറി ജി.അനീഷ് കുമാർ എന്നിവർ സംസാരിച്ചു.