തൊടിയൂർ: മലയാള ഐക്യവേദി കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി പ്ലാക്കാട് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എസ്.സോഹൻലാൽ അദ്ധ്യക്ഷനായി.
സംസ്ഥാന സമിതി അംഗം തൊടിയൂർ രാധാകൃഷ്ണൻ നയരേഖ അവതരിപ്പിച്ചു. ജില്ലാ ട്രഷറർ വിനയൻ ആശംസകൾ അർപ്പിച്ചു.
സമ്മേളനത്തിൽ പുതിയ മണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: എസ്. സോഹൻലാൽ (പ്രസിഡന്റ്), ഫാത്തിമ താജുദ്ദീൻ, കൃഷ്ണദാസ് (വൈസ് പ്രസിഡന്റുമാർ), ഡോ. കെ. കൃഷ്ണകുമാർ (സെക്രട്ടറി), ബി. അനിൽകുമാർ, ജസീന റഹീം (ജോയിന്റ് സെക്രട്ടറിമാർ), ബി. ബിനു കുമാർ (ട്രഷറർ), ഷിഹാബ് എസ്. പൈനും മൂട് (കൺവീനർ).