a
ധർമ്മസന്ദേശ യാത്ര പൻമന ആശ്രമത്തിൽ സ്വീകരിച്ചപ്പോൾ

ചവറ: മാർഗദർശക മണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർകോട് നിന്ന് സ്വാമി ചിദാനന്ദ പുരിയുടെ നേതൃത്വത്തിൽ ആരംഭിച്ച ധർമ്മസന്ദേശയാത്ര പന്മന ആശ്രമത്തിൽ എത്തിച്ചേർന്നപ്പോൾ ആശ്രമം മഠാധിപതി സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് മഹാഗുരു ചട്ടമ്പിസ്വാമി തിരുവടികളുടെ സമാധി ക്ഷേത്രത്തിൽ സന്യാസിവര്യൻമാർ ദർശനം നടത്തി. സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി,സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി, സ്വാമി വേദാമൃതാനന്ദപുരി, സ്വാമി ദണ്ഡി സാധു കൃഷ്ണാനന്ദ,സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി ഡോ. ധർമ്മാനന്ദ, സ്വാമി പ്രഭാകരാനന്ദ സരസ്വതി തുടങ്ങിയവർ പങ്കെടുത്തു.സ്വീകരണത്തിന് ആശ്രമം ട്രസ്റ്റ് പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള, കോർഡിനേറ്റർ ജി.ബാലചന്ദ്രൻ, സുകുമാരൻ, രാജേഷ് പുന്തുവിള, വിനോദ്, വിദ്യാധിരാജാ സത്സംഗസമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.