കൊല്ലം: പാൽ, മുട്ട, മാംസം എന്നിവയിൽ കേരളത്തെ സമൃദ്ധമാക്കുന്ന തീവ്രയത്ന പരിപാടികൾ സർക്കാർ ആവിഷ്കരിച്ചു കഴിഞ്ഞുവെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. വിഷൻ 2031 സംസ്ഥാനതല മൃഗസംരക്ഷണ- ക്ഷീരവികസന സെമിനാർ കടയ്ക്കൽ ഗാഗോ കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കർഷകരുടെയും വിദഗ്ദ്ധരുടേയും കൂട്ടായ ചർച്ചകളിലൂടെ വികസിക്കുന്ന ഭാവനാപൂർണ്ണമായ പദ്ധതികൾ പ്രതിബദ്ധതയോടെ നടപ്പാക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറി മിൻ ഹാജ് ആലം പത്തുവർഷത്തെ ഭരണനേട്ടങ്ങൾ വിശദീകരിച്ചു. ചടയമംഗലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ മനോജ് കുമാർ, കൃഷ്ണപിള്ള, മിനി സുനിൽ, ഹരി വി.നായർ, മിൽമ ചെയർമാൻ കെ.എസ്. മണി, ജനിതകവിദഗ്ദ്ധൻ ഡോ.സി.ടി​.ചാക്കോ, വെറ്ററിനറി സർവ്വകലാശാല രജിസ്ട്രാർ ഡോ. പി. സുധീർ ബാബു, പ്ലാനിംഗ് ബോർഡ് അഗ്രി ചീഫ് എസ്.എസ്. നാഗേഷ്, വെറ്ററിനറി കോളേജ് മീറ്റ് ടെക്നോളജി വിഭാഗം പ്രൊഫസർമാരായ ഡോ.വി.എൻ. വാസുദേവൻ, ഡോ. ഇർഷാദ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എം.സി. റെജിൽ, ക്ഷീരവികസനവകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് , പൊതുമേഖല സ്ഥാപനങ്ങളുടെ മേധാവികളായ ആസിഫ് കെ.യൂസഫ്, എ.ടി​. ഷിബു, ഡോ. ആർ. രാജീവ്, ഡോ. സലിൽ കുട്ടി, ഡോ: പി.സെൽവകുമാർ, മേഖലാ വിദഗ്ദ്ധരായ ആർ. വേണുഗോപാൽ, ജീജ സി.കൃഷ്ണൻ, റാണാ രാജ്, എസ്. ഹരികൃഷ്ണൻ, ഇർഷാദ്, സുരേഖ ആർ. നായർ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ: ഡി. ഷൈൻകുമാർ എന്നിവർ സംസാരിച്ചു.