k
തിരുമുക്ക് അടിപ്പാത സമരത്തിൽ ശിവഗിരി സ്വാമി സുകൃതാനന്ദ പ്രതിഷേധ ജ്വാല തെളിയിക്കുന്നു

ചാത്തന്നൂർ: തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ നടത്തുന്ന സമരത്തിന്റെ മുപ്പത്തി നാലാം ദിവസം

സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ സത്യഗ്രഹമനുഷ്ഠിച്ചു. ശിവഗിരി ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.

ജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്യം ഉറപ്പ് വരുത്തേണ്ടത് ഒരു ജനാധിപത്യ സർക്കാരിന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.

തിരുമുക്കിലെ അടിപ്പാതയുടെ അശാസ്ത്രീയത ഇന്ത്യൻ രാഷ്ട്രപതിയുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിന് ശിവഗിരി മഠം ആവശ്യമായ ഇടപെടലുകൾ നടത്തും. സമരസമിതിയുടെ നിവേദനം ശിവഗിരിമഠത്തിന്റെ ശുപാർശയോടെ കേന്ദ്ര സർക്കാരിനും സമർപ്പിക്കും.

അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി സുകൃതാനന്ദ സ്വാമി

പ്രതിഷേധ ജ്വാല തെളിയിച്ചു.ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ പ്രവർത്തകനായ

ഹസ്താമലകൻ, സാഹിത്യകാരൻ ഡി.സുധീന്ദ്രബാബു, ചാത്തന്നൂർ വികസന സമിതി കൺവീനർ ജി.പി.രാജേഷ്, സന്തോഷ് പാറയിൽക്കാവ്, എൻ.അനിൽകുമാർ, സമരസമിതി ജനറൽ കൺവീനർ.കെ.കെ.നിസാർ. അനസ് എന്നിവർ സംസാരിച്ചു.