ചവറ: ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ് ജേതാവായ തേവലക്കര മുള്ളിക്കാല സ്വദേശികളായ ശരത്ത് - ശ്രീലക്ഷ്മി ദമ്പതികളുടെ മകൾ രണ്ടര വയസുകാരി എസ്.മിഴിയെ തേവലക്കര മുള്ളിക്കാല ദാറുൽ ഹുദാ നവമാദ്ധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. ദാറുൽ ഹുദാ ജുംആ മസ്ജിദ് ഇമാം അബൂ റയ്യാൻ ദാകിർ മൗലവി അൽ ഖാസിമി ഭാരവാഹികളായ സിയാദ് കൊച്ചുമംഗലം, നിസാം ഇബ്രാഹിം, ഹുസൈൻ ,നൗഷാദ്, ഷുജാഹ് തുടങ്ങിയവർ പങ്കെടുത്തു.