a
ഹരിലാലിൻ്റെ വീടിനോട് ചേർന്നുള്ള റബർ ഷീറ്റ് പുകപ്പുര കത്തിയ നിലയിൽ

ഓയൂർ: വീടിനോട് ചേർന്നുള്ള റബർ ഷീറ്റ് പുകപുരയ്ക്ക് തീപിടിച്ച് ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. കരിങ്ങന്നൂർ ഇരുപറ കോണം ഹരിശ്രീയിൽ ഹരിലാലിന്റെ ഉടമസ്ഥതയിലുള്ള പുകപ്പുരയ്ക്കാണ് തീപിടിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം . റബർ ഷീറ്റ് പുകപുരയിൽ തീ ആളിപ്പടരുന്നത് കണ്ട വീട്ടുകാർ ഉടൻതന്നെ ബഹളം വെയ്ക്കുകയും നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന്, നാട്ടുകാർ ഓടിയെത്തി ഒരു മണിക്കൂറിനകം തീ അണച്ചു. സംഭവത്തിൽ ഷീറ്റ് ഇട്ട പുകപ്പുര പൂർണമായും കത്തിനശിച്ചു. പുകപ്പുരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 700 കിലോയോളം റബർ ഷീറ്റുകൾ ഉണ്ടായിരുന്നുവെന്ന് വീട്ടുകാർ അറിയിച്ചു. റബർ ഷീറ്റ് ഉരുകിയതിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.

കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാർ തീയണച്ചത് വലിയ ദുരന്തം ഒഴിവാക്കി.