ddd

കൊല്ലം: കൊല്ലം കലാഗ്രാമത്തിന്റെ നേതൃത്വത്തിൽ നവംബർ 5 മുതൽ 17 വരെ സോപാനം ഓഡിറ്റോറിയത്തിൽ നാടകോത്സവം നടക്കും. ഇതിന് മുന്നോ‌ടിയായി 'നാടകോത്സവം 2025' വിളംബരം ചെയ്തു. മുതിർന്ന അംഗങ്ങളായ തങ്കം ജോസ്, ഗോപാൽജി, പി.കെ.രവി, സംഗീത സംവിധായകൻ കേരളപുരം ശ്രീകുമാർ, പ്രസിഡന്റ്‌ ബ്രെഷ്നേവ്, ജനറൽ സെക്രട്ടറി പത്മലയം ബാബു, ട്രെഷറർ സി.ജി.അയ്യപ്പൻ തുടങ്ങിയവരും മറ്റ് ഭാരവാഹികളും, സംഘാടക സമതി അംഗങ്ങളും, നാടകാസ്വാധകരും ചേർന്ന് ദീപം തെളിച്ചു. തുടർന്ന് കൊല്ലം യവനയുടെ മുന്നറിയിപ്പ് നാടകം സോപാനത്തിൽ അവതരിപ്പിച്ചു.