fghjj
തെന്മല പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ 27-ാം വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: തെന്മല പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന്റെ 27-ാം വാർഷികാഘോഷം നടന്നു.

ഇടമൺ 34 ഇൽ നിന്ന് ആരംഭിച്ച ആഘോഷ റാലി ഇടമൺ മാർത്തോമാ പാരിഷ് ഹാളിൽ സമാപിച്ചപ്പോൾ ചേർന്ന പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു.

സി.ഡി.എസ് ചെയർപേഴ്സൺ വത്സല ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. കൊല്ലം ജില്ല മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ രതീഷ് കുമാർ സി.ഡി.എസിന്റെ ഐ.എസ്.ഒ പ്രഖ്യാപനവും മുഖ്യപ്രഭാഷണവും നടത്തി. വാർഡ് മെമ്പർമാർ സംസാരിച്ചു. ജനപ്രതിനിധിയായി 30 വർഷക്കാലം പൂർത്തീകരിച്ച പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ശശിധരൻ, വിവിധ മേഖലകളിലായി പ്രാവണ്യം തെളിയിച്ച കുടുംബശ്രീ പ്രവർത്തകർ,ഹരിത കർമ്മസേന അംഗങ്ങൾ, ബാലസഭ അംഗങ്ങൾ, വാർഡ് മെമ്പർമാർ സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി കുമാരി സുഗുതൻ സ്വാഗതവും കുടുംബശ്രീ വൈസ് ചെയ്ർപേഴ്സൺ ഡി.ഉഷ നന്ദിയും പറഞ്ഞു.