ചവറ: യു.ഡി.എഫ് പാലയ്ക്കൽ നവമാദ്ധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂട്ടായ്മ കോർഡിനേറ്റർ അഡ്വ.റിയാസ്ഖാൻ ജാഥാ ക്യാപ്ടൻ ആയി സംഘടിപ്പിച്ച ഗ്രാമ സഞ്ചാരം ജാഥയ്ക്ക് തേവലക്കരയിൽ സ്വീകരണം. മഹാത്മാ ഗാന്ധി മുതൽ രാഹുൽ ഗാന്ധി വരെയുള്ള ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസാണ് ശരി എന്ന മുദ്രാവാക്യമുയർത്തിയാണ് ജാഥ സംഘടിപ്പിച്ചത്. രാവിലെ 10 ഓടെ കൂഴംകുളം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥയുടെ ഉദ്ഘാടനം യു.ഡി.എഫ് ചവറ നിയോജകമണ്ഡലം കൺവീനർ ജസ്റ്റിൻ ജോൺ നിർവഹിച്ചു. ആർ.എസ്.പി ലോക്കൽ സെക്രട്ടറി എൻ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശിവപ്രസാദ് കോയിവിള, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബുദീൻ,കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പാലയ്ക്കൽ ഗോപൻ, കൂട്ടായ്മ പ്രസിഡന്റ് രാധാകൃഷ്ണ പിള്ള. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലളിത ഷാജി, എം.എ.അൻവർ,പ്രോഗ്രാം കൺവീനർ അമീർ,രാജീവ് പെരുവിള തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് തേവലക്കരയുടെ വിവിധ ഗ്രാമ വീഥികളിലൂടെ സംഘടിപ്പിച്ച ജാഥയിലും സ്വീകരണ സമ്മേളനത്തിലും നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പങ്കാളികളായി. വൈകിട്ട് 7 ന് പൈപ്പ് ജംഗ്ഷനിൽ നടന്ന സമാപന യോഗം യു.ഡി.എഫ് ചവറ നിയോജക മണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കോണിൽ രാജേഷ് അദ്ധ്യക്ഷനായി. ഹിഷാം സംസം മുഖ്യ പ്രഭാഷണം നടത്തി. എസ്.അനിൽ ,രാജേഷ് പടിഞ്ഞാറ്റക്കര, നിസാർ മേക്കാട്ട്,ജേക്കബ് തരകൻ,മജീദ് പുത്തൻപുര,ബിസ്മി അനസ്,പി.എച്ച് .റഷീദ്, എന്നിവർ പങ്കെടുത്തു. മനാഫ് തേവലക്കര സ്വാഗതവും മുരളീധരൻ നന്ദിയും പറഞ്ഞു. ജോയ് മോൻ അരിനല്ലൂർ, നവാസ് കരായിൽ,നജീബ് മാമ്പഴത്തറ,സൈനുല്ലാബ്‌ദീൻ,ഷിഹാബ് കോടുകാട്ട്,അൻസർ പാനക്കാരൻ,അൻസർ മാവിള,ഷാഫി തൈവിള,ഷംസുദ്ദീൻ എന്നിവർ വിവിധ കോർണർ മീറ്റിംഗുകളിൽ സംസാരിച്ചു.