കരുനാഗപ്പള്ളി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി മേഖലാ വാർഷിക സമ്മേളനം കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലാ ഹാളിൽ വെച്ച് നടന്നു. ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പ്രദീപ് അപ്പാളു അദ്ധ്യക്ഷനായി. നജ്മു ഐ ഷൂട്ട് ഫോട്ടോഗ്രാഫി മുഖ്യ അതിഥിയായി.വി.വിജയകുമാർ, സുമൻജിത്ത് മിഷ, ദേവി ഡി.മാരിവില്ല്, ജിജോ പരവൂർ, ഇടക്കുളങ്ങര ഗോപൻ എന്നിവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് മുരളി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജിജോ പരവൂർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ അവാർഡുകൾ സംസ്ഥാന കമ്മിറ്റി അംഗം അനിൽ എ വൺ വിതരണം ചെയ്തു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ക്യാൻവാസ് എഡിഷൻ വൺ' ഫോട്ടോഗ്രാഫി പ്രദർശനത്തിൽ മേഖലയിൽ നിന്ന് പങ്കെടുത്ത രാജശേഖരൻ നായർ, ശെൽവരാജ് കണ്ണൻ, വിനോദ് വിസ്മയ, ശ്രീജിത്ത് ഓറഞ്ച് എന്നിവരെ അനുമോദിച്ചു. സംസ്ഥാന സ്വാശ്രയസംഘം കോ-ഓഡിനേറ്റർ പ്രിമോസ് ബെൻ യേശുദാസ്, സംസ്ഥാന കമ്മിറ്റി അംഗം വിനോദ്, ക്ഷേമനിധി കോ-ഓഡിനോർ സന്തോഷ്, ജില്ലാ കമ്മിറ്റി അംഗം രാജശേഖരൻ നായർ, വനിതാ വിംഗ് കോ-ഓഡിനേറ്റർ സുജിത സജീവ്, ആർട്സ് കോ-ഓഡിനേറ്റർ പി.ജി.പ്രദീപ്, ജില്ലാ ട്രഷറർ നവാസ്, ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രബാബു, ഈസ്റ്റ് മേഖലാ സെക്രട്ടറി മധു. ഇമേജ്, ജില്ലാ കമ്മിറ്റി അംഗം സുരേഷ് ബാബു, വൈസ് പ്രസിഡന്റ് പ്രകാശ് അജാസ്, പി.ആർ. ഇന്ദുലേഖേ , ബാബു ജോർജ്ജ്, അനീഷ് കുമാർ, ബാബു ബാബൂസ്, അജീഷ് ആദീസ് എന്നിവർ സംസാരിച്ചു. ഗോപു നീണ്ടകര സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രദീപ് അപ്പാളു (പ്രസിഡന്റ്), പ്രമീള അക്ഷര (വൈസ് പ്രസിഡന്റ്), ഗോപു നീണ്ടകര (സെക്രട്ടറി), ശ്രീജിത്ത് ഓറഞ്ച് (ജോയിന്റ് സെക്രട്ടറി), രാജു പെരുങ്ങാല (ട്രഷറർ), ആർ.ഇന്ദുലേഖ (പി.ആർ.ഒ) എന്നിവരെ തിരഞ്ഞെടുത്തു.