കൊല്ലം: കടപ്പാക്കട കാമ്പിശേരി കരുണാകരൻ ലൈബ്രറി ഏർപ്പെടുത്തിയ കാമ്പിശേരി കരുണാകരൻ മാദ്ധ്യമ പുരസ്കാരം മലയാള മനോരമ കൊല്ലം യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ ഡി.ജയകൃഷ്ണന് നൽകുമെന്ന് സംഘാടകർ. ഭാഷാപോഷിണിയിൽ 'കാലം പതുക്കെ കടന്നുപോയി' എന്ന തലക്കെട്ടിൽ എഴുതിയ ഫീച്ചറിനാണ് പുരസ്കാരം. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പത്രസമ്മേളനത്തിൽ പ്രസിഡന്റ് സി.ആർ.ജോസ് പ്രകാശ്, സെക്രട്ടറി പി.എസ്.സുരേഷ്, ജി.ബിജു, ജയൻ മഠത്തിൽ, സജീഷ് എന്നിവർ പങ്കെടുത്തു.