march-
ബി.ജെ.പി കുലശേഖരപുരം, ആദനാട് ഏരിയ സമിതികളുടെ സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്

കുലശേഖരപുരം: പഞ്ചായത്തിലെ വാർഡുകളിൽ നിന്ന് സ്ഥിരതാമസക്കാരുടെ വോട്ടുകൾ പോലും വ്യാപകമായി നീക്കം ചെയ്യുന്നതിനെതിരെ ബി.ജെ.പി കുലശേഖരപുരം, ആദനാട് ഏരിയ സമിതികളുടെ സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

കുലശേഖരപുരം ഏരിയ പ്രസിഡന്റ് ബിജു കുറുങ്ങപ്പള്ളി അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ജിതിൻ ദേവ് ഉദ്ഘാടനം ചെയ്തു. കൊല്ലം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് ഒറ്റമുക്ക് സോമൻ മുഖ്യപ്രഭാഷണം നടത്തി. കൊല്ലം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ്, കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് മുരളി, കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.

ആതനാട് ഏരിയ പ്രസിഡന്റ് സുനിത സ്വാഗതം ആശംസിച്ചു. മഹിളാമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് ഉഷാകുമാരി നന്ദി പറഞ്ഞു. കുലശേഖരപുരം ഏരിയ ജനറൽ സെക്രട്ടറി പ്രദീപ്, കരുനാഗപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറി കുട്ടൻ ശാന്തി എന്നിവരും പങ്കെടുത്തു.