layanam-
ജനാധിപത്യ കേരളാ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കേരളാ കോൺഗ്രസ് (എം)ൽ ചേർന്ന ലയന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗവും കെ.ടി.യു.സി സംസ്‌ഥാന പ്രസിഡന്റുമായിരുന്ന അരുൺ രാജ് പൂയപ്പള്ളിയുടെ നേത്യത്വത്തിൽ, സംസ്‌ഥാന കമ്മിറ്റി അംഗം ഉൾപ്പടെ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്ന് നേതാക്കളും പ്രവർത്തകരും ഉൾപ്പടെ 200ൽ പരം ആളുകൾ കേരളാ കോൺഗ്രസ് (എം)ൽ ചേർന്നു. പൂയപ്പള്ളി ജഗോഷ് ഓഡിറ്റോറിയത്തിൽ നടന്ന ലയന സമ്മേളനം മന്ത്രി റോഷി അഗസ്‌റ്റിൻ ഉദ്ഘാടനം ചെയ്‌തു. കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അദ്ധ്യക്ഷനായി. സംസ്‌ഥാന ഉന്നതാധികാര സമിതി അംഗം ഡോ.ബെന്നി കക്കാട് അംഗത്വ വിതരണം നടത്തി. ഉന്നതാധികാര സമിതി അംഗം ജെന്നിഗ്‌സ് ജേക്കബ്, അരുൺ രാജ്പൂയപ്പള്ളി, ഓഫീസ് ചാർജ് സെക്രട്ടറി സജി ജോൺ കുറ്റിയിൽ, ഉഷാലയം ശിവരാജൻ, മാത്യുസ് ലൂക്ക്, ജോൺ പി. കരിക്കം, മാത്യു സാം,ആദിക്കാട് മനോജ്, ചവറ ഷാ, എ. ഇക്ബാൽ കുട്ടി, ജോസ് മത്തായി, വാളത്തുംഗൽ വിനോദ്,അജു മാത്യു പണിക്കർ, ശാന്താലയീ സുരേഷ്, വാസുദേവൻ മാഷ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പൂയപ്പള്ളി ടൗണിൽ നടന്ന പ്രകടനത്തിന് പഴിഞ്ഞത്ത് രാജു, ജോസ് ഏറത്ത്, എസ്.രവീന്ദ്രൻ പിള്ള, മടത്തറ ശ്യാം, അനിൽ ടി.ബേബി, മാത്യു അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി.