കൊട്ടാരക്കര: കുളക്കട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേളക്ക് തുടക്കമായി.വെണ്ടാർ ശ്രീവിദ്യാധിരാജ മെമ്മോറിയൽ മോഡൽ ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി അദ്ധ്യക്ഷയായി. ജനപ്രതിനിധികളായ എൻ. മോഹനൻ, കെ.ജയകുമാർ, കോട്ടക്കൽ രാജപ്പൻ, ടി.മഞ്ജു, സന്ധ്യ എസ്.നായർ , അഖിലാ മോഹനൻ,സ്കൂൾ മാനേജർ കെ.ബി റാണികൃഷ്ണ , സ്കൂൾ പ്രഥമാദ്ധ്യാപിക കെ.പി.ശ്രീജ, കെ.ബി.ലക്ഷ്മിതുടങ്ങിയവർ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജി.എസ്. അജിത സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ എസ്.സിന്ധു നന്ദിയും പറഞ്ഞു. ഇന്ന് വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് മെമ്പർ എ. അജി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.