അമൃതപുരി (കൊല്ലം): നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഒഫ് മെഡിസിന് കീഴിലുള്ള ക്വാളിറ്റി കൗൺസിൽ ഒഫ് ഇന്ത്യ (ക്യു.സി.ഐ) 2025-26 അദ്ധ്യയന വർഷത്തേക്ക് നടത്തിയ ആയുർവേദ കോളേജുകളുടെ റാങ്കിംഗിൽ അമൃത സ്കൂൾ ഒഫ് ആയുർവേദയ്ക്ക് ദേശീയ തലത്തിൽ രണ്ടാം സ്ഥാനം. 'എ' ഗ്രേഡ് കരസ്ഥമാക്കിയ സ്ഥാപനം, കഴിഞ്ഞ വർഷത്തെ പതിമൂന്നാം സ്ഥാനത്ത് നിന്നാണ് നേട്ടത്തിലേക്ക് ഉയർന്നത്.