fgggv
പുനലൂർ നഗരസഭ സി.ഡി.എസ് വാർഷികാഘോഷം കശുഅണ്ടി വികസനകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: പുനലൂർ നഗരസഭ സി.ഡി.എസ് വാർഷികാഘോഷം നടന്നു. ടി ബി.ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ ചെമ്മന്തൂരിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം കശുഅണ്ടിവികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ. പുഷ്പലത അദ്ധ്യക്ഷയായി. സി.ഡി .എസ് ചെയർ പേഴ്സൺ സുശീല രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. കുസുമകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ പദ്ധതി വിശദീകരണവും സി.ഡി.എസിന്റെ ഐ.എസ്.ഒ പ്രഖ്യാപനം അഡ്വ.പി.എ.അനസും നടത്തി. സി.ഡി.എസ് അംഗങ്ങളുടെ കലാപരിപാടികളോടെ സമ്മേളനം സമാപിച്ചു.