photo
എസ്.എസ്.പി.സി ജനകിയ സദസ് സി പി ഐ മണ്ഡലം സെക്രട്ടറി ജഗത് ജീവൻ ലാലി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: സ്റ്റേറ്റ് സർവീസ് പെൻഷണേസ് കൗൺസിൽ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിന് സമീപം ജനകീയ സദസ് സംഘടിപ്പിച്ചു. സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജഗത് ജീവൻ ലാലി ഉദ്ഘാടനം ചെയ്തു. പെൻഷൻകാരെ ജീവിക്കാൻ അനുവദിക്കുക, അനുവദിച്ച ക്ഷാമശ്വാസം മുൻകാല പ്രാബല്യത്തോടെ നൽകുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സദസ് സംഘടിപ്പിച്ചത്.

എസ്.എസ്.പി.സി മണ്ഡലം പ്രസിഡന്റ് സുരേന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് സുകേശൻ ചൂലിക്കാട് മുഖ്യപ്രഭാഷണവും ജില്ല സെക്രട്ടറി രാധാകൃഷ്ണപിള്ള വിശദീകരണവും നടത്തി. മണ്ഡലം സെക്രട്ടറി ജി. ശ്രീകുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഗോപകുമാർ നന്ദിയും പറഞ്ഞു.