ചവറ: തെക്കുംഭാഗം ഗ്രാമ പഞ്ചായത്തിന്റെ 2025 പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വനിതോത്സവം ഫെമിന 2025 സിനിമ സിരിയൽ താരം സിന്ധു വർമ്മ ഉദ്ഘാടനം ചെയ്തു. തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ അദ്ധ്യക്ഷയായി. ചവറബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി മുഖ്യപ്രഭാഷണവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സജുമോൻ വാൻ ഡ്രോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം ,തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻ പിള്ള , ചവറ ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് വിമൽ രാജ്,സന്ധ്യ മോൾ , മീനാക്ഷി പഞ്ചായത്ത് സെക്രട്ടറി ടി. ശിവകുമാർ, സി.ഡി.പി ഒ ലക്ഷ്മി,ഐ.സി. ടി. എസ് സൂപ്പർവൈസർ രേഖ ലക്ഷ്മി ജോഗ്ലിൽ, ക്രിസ്റ്റി ഗിൾഡ ബ്രിട്ടോ,പ്രജിത എന്നിവർ സംസാരിച്ചു. തുടർന്ന് സ്ത്രീ ശാക്തികരണ സംബന്ധിച്ച് ദിവ്യ ദേവകി ക്ലാസ് എടുത്തു. തുടർന്ന് വനിതകളുടെ വിവിധ കലാ മത്സരങ്ങൾ നടന്നു