
തൊടിയൂർ: കല്പറ്റ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന മസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങര പാരിജാതത്തിൽ നസീൻബീവിക്ക് (80) രണ്ട് സ്വർണം. ലോംഗ് ജംപ്,100 മീറ്റർ ഓട്ടം എന്നീ ഇനങ്ങളിലാണ് സ്വർണം നേടിയത്. റിട്ട. ട്രഷറി ഓഫീസറും സാമൂഹ്യ പ്രവർത്തകയുമായ ഇവർ ദേശീയ, അന്തർദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുണ്ട്.