കൊല്ലം: കരുനാഗപ്പള്ളിയിലെ പുതിയ ഏരിയാ കമ്മിറ്റിയിലും പി.ആർ.വസന്തൻ പക്ഷത്തിനാണ് ആധിപത്യം. സെക്രട്ടറി ഒഴികെയുള്ള പതിനഞ്ച് പേരിൽ 12 പേർ പി.ആർ.വസന്തൻ പക്ഷക്കാരാണ്. നിലവിലുള്ള ലോക്കൽ സെക്രട്ടറിമാരിൽ ക്ലാപ്പന കിഴക്ക് ലോക്കൽ സെക്രട്ടറി ടി.എൻ. വിജയകൃഷ്ണൻ മാത്രമാണ് പുതിയ ഏരിയ കമ്മിറ്റിയിലുള്ളത്. ടി.മനോഹരൻ (സെക്രട്ടറി), പി.ആർ.വസന്തൻ, സി.രാധാമണി, പി.കെ.ബാലചന്ദ്രൻ, പി.കെ.ജയപ്രകാശ്, അനിരുദ്ധൻ, രാജീവ്, സജയൻ, സുരേഷ് വെട്ടുകാട്, ജയപ്രകാശ് മേനോൻ, ടി.എൻ.വിജയകൃഷ്ണൻ, ശോഭന, ഹരിലാൽ, ബി.ഗോപൻ, വസന്ത രമേശ്, ഷറഫുദ്ദീൻ മുസ്ലീയാർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.