ccc
കുന്നിക്കോട് എ.പി.പി. എം.വി. എച്ച്.എസ്.എസിൽ നടന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മൂന്നാം ബറ്റാലിയന്റെ പാസിംഗ് ഔട്ട്‌ പരേഡിൽ ജില്ലാ റൂറൽ എസ്.പി വിഷ്ണു പ്രദീപ് കേഡറ്റുകളുടെ അഭിവാവാദ്യം സ്വീകരിക്കുന്നു

പത്തനാപുരം: കുന്നിക്കോട് എ. പി. പി. എം വി. എച്ച്. എസ്. എസിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മൂന്നാം ബറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു.സ്കൂൾ ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ടിൽ മുഖ്യാതിഥി കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ടി. കെ. വിഷ്ണു പ്രദീപ് സല്യൂട്ട് സ്വീകരിച്ച് സംസാരിച്ചു അഡീഷണൽ എസ്. പി എ. അർ.ഷാനിഹാൻ , കൊല്ലം റൂറൽ എ.ഡി.എൻ.ഒ കെ.എസ്.വിജയകുമാർ , സ്കൂൾ മാനേജർ ആർ.പത്മ ഗിരീഷ്, കുന്നിക്കോട് എസ്.ഐ വിമൽരംഗനാഥ്, കുന്നിക്കോട് പൊലീസ് ഡി.ഐ എസ്. അഖിൽ എന്നിവരും രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികളും പങ്കെടുത്തു. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയവരെ ചടങ്ങിൽ ആദരിച്ചു.