ccc
തലവൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫിസിയോ തെറാപ്പി യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി .എസ്. കലാദേവി നിർവഹിക്കുന്നു

പത്തനാപുരം: തലവൂർ ഗവ.ആയൂർവേദ ആശുപത്രിയിൽ തെറാപ്പി യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു.കേരള സർക്കാർ ആയുഷ് വകുപ്പും ഭാരതീയ ചികിത്സ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരളത്തിൽ 46 ആയുർവേദ ആശുപത്രിയിൽ ഫിസിയോ തെറാപ്പി യൂണിറ്റുകൾ ആരംഭിച്ചു. അതിന്റെ ഭാഗമായാണ് തലവൂർ ഗവ.ആയുർവേദ ആശുപത്രിയിലും ഫിസിയോ തെറാപ്പി യൂണിറ്റ് ആരംഭിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ്.കലാദേവി യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു . ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ നിഷാമോൾ അദ്ധ്യക്ഷയായി. വാർഡ് അംഗം കെ.ജി.ഷാജി, ഡോക്ട‌ർമാരായ ഷാജി, ഹരി നമ്പൂരി, സംഗീത തുടങ്ങിയവർ സംസാരിച്ചു.