paravoor-mikavu

പരവൂർ: കഴിഞ്ഞ അദ്ധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗത്തിലും സി.ബി.എസ്.ഇ വിഭാഗത്തിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ ബിരുദം നേടിയവരെയും പരവൂർ നഗരസഭ ആദരിച്ചു. ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ പി.ശ്രീജ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ എ.സഫർ കയാൽ, മുൻ ചെയർമാൻ കെ.പി കുറുപ്പ്, നെടുങ്ങോലം രഘു, അഡ്വ. രാജേന്ദ്രപ്രസാദ്, ശ്രീകുമാർ പാരിപ്പള്ളി, പ്രദീപ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്.ഗീത, എസ്.ശ്രീലാൽ, ജെ.ഷെരീഫ്, വി.അംബിക, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ആർ.എസ്.സുധീർകുമാർ, സെക്രട്ടറി എസ്.അബ്ദുൽ സജിം എന്നിവർ സംസാരിച്ചു.