photo
പുത്തൂർ സായന്തനം വയോജന കേന്ദ്രം

കൊട്ടാരക്കര: പുത്തൂർ സായന്തനം വയോജന കേന്ദ്രത്തിൽ 'നിലാവ്' ഓപ്പൺ എയർ ഓഡിറ്റോറിയവും വയോപാർക്കും നാളെ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 65 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇവ നിർമ്മിച്ചത്. 2023 മാർച്ചിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ നിർമ്മാണ ഉദ്ഘാടനം നടത്തിയെങ്കിലും പൂർത്തിയാകാൻ വൈകി. സായന്തനത്തിലെ അന്തേവാസികളായ വയോജനങ്ങൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാനും വിശ്രമിക്കാനും ഉല്ലസിക്കാനും ഉപകരിക്കുന്ന നിലയിലാണ് ഓപ്പൺ എയർ ഓഡിറ്റോറിയവും വയോ പാർക്കും നിർമ്മിച്ചത്. സാഹിത്യ സദസുകൾ, സാംസ്കാരി പരിപാടികൾ എന്നിവയ്ക്കും ഉപയോഗിക്കാൻ കഴിയും. നാളെ വൈകിട്ട് 4ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം വി.സുമാലാൽ, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത്, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.

ഒറ്റപ്പെട്ടുപോയവർക്ക് അഭയകേന്ദ്രം