photo
ബിഷപ്പ് ജോസ് ജോർജ്ജ് തിരുമേനിയ്ക്ക് ജന്മനാടായ കൊമ്പേറ്റിമലയിൽ നൽകിയ സ്വീകരണ സമ്മേളനം പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ബോവസ് മാത്യു, അഡ്വ.സൈമൺ അലക്സ്, കെ.ബാബു പണിക്കർ, എസ്. ഉമേഷ് ബാബു തുടങ്ങിയവർ സമീപം

അഞ്ചൽ: കൊല്ലം- കൊട്ടാരക്കര മഹാ ഇടവകയുടെ ബിഷപ്പായി അഭിഷിക്തനായ അഞ്ചൽ ഇടമുളയ്ക്കൽ കൊമ്പേറ്റിമല സ്വദേശി ബിഷപ്പ് ജോസ് ജോർജ്ജ് തിരുമേനയ്ക്ക് ജന്മനാട്ടിൽ സ്വീകരണം നൽകി. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൽ.സുരേന്ദ്രൻ അദ്ധ്യക്ഷക്ഷനായി. അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ ലോക്കൽ മാനേജർ ഫാ.ബോവസ് മാത്യു മുഖ്യപ്രഭാഷണവും തടിക്കാട് സയ്ദ് ഫൈസി, തിരു അറയ്ക്കൽ ക്ഷേത്രം മേൽശാന്തി രാജീവ് ശ‌ർമ്മ എന്നിവർ അനുഗ്രഹ പ്രഭാഷണവും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സൈമൺ അലക്സ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.ബാബുപണിക്കർ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഉമേഷ് ബാബു, രാജീവ്കോശി, റംലി എസ്. റാവുത്തർ, ആർ.ഷാജു തുടങ്ങിയവർ സംസാരിച്ചു. സാം പനച്ചവിള സ്വാഗതവും ബി.സുരേഷ് നന്ദിയും പറഞ്ഞു.