award
അവാർഡ്

കൊല്ലം: ഗ്രീൻ എനർജി ഫോറത്തിന്റെ സ്റ്റുഡന്റ് ഇന്നവേഷൻ ഐഡിയ മത്സര അവാർഡ് വിതരണം 27ന് കൊല്ലം ടി.കെ.എം.എൻജിനിയറിംഗ് കോളേജിൽ നടക്കും. രാവിലെ 10ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി.ജഗതീരാജ് അവാർഡുകൾ വിതരണം ചെയ്യും. പ്രൊഫ. ദാമോദരൻ, എൻ.എസ്.അജിത്ത്, പ്രൊഫ. പി.ഒ.ജെ.ലബ്ബ, ഡോ.എസ്.രത്നകുമാർ, എൻ.സുരേഷ് കുമാർ എന്നിവർ സംസാരിക്കും. ചവറ ഐ.ആർ.ഇ.എൽ ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് കൊല്ലം, ആലപ്പുഴ ജില്ലകളിലായി നടത്തിവരുന്ന ഇന്നവേഷൻ പ്രോത്സാഹന പരിപാടിയാണ് ഗ്രീൻ എനർജി ഫോറം. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് പ്രൊഫ.പി.ഒ.ജെ.ലബ്ബ, ജന.സെക്രട്ടറി ഡോ.എസ്.രത്നകുമാർ, എൻ.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.