ppachan-
സ്വാതന്ത്ര്യസമര സേനാനിയും മുതിർന്ന കോൺഗ്രസ് നേതാവും വിവിധ ദലിത് പ്രസ്ഥാനങ്ങളുടെ നോതാവുമായിരുന്ന എ.പാച്ചന്റെ 21-ാം അനുസ്മരണ സമ്മേളനം പത്തനാപുരം ഗാന്ധിഭവനിൽ മന്ത്രി.പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ്‌ പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ , സ്വാമി സന്ദീപാനന്ദഗിരി, പി.രാമഭദ്രൻ, അഡ്വ. എസ്. പ്രഹ്ലാദൻ, ഷാഹിദ കമാൽ, പി. രാമഭദ്രൻ, അഡ്വ. അനിൽ ബോസ്, ഡോ.വിനീതാ വിജയൻ, സി. ആർ. നജീബ്, എ. എ. അസീസ് തുടങ്ങിയവർ സമീപം

കൊല്ലം: ഗുരുദേവ ദർശനങ്ങളുടെ പ്രാധാന്യം എന്നും വർദ്ധിക്കുകയാണെന്ന് മന്ത്രി പി.രാജീവ്. സ്വാതന്ത്ര്യസമര സേനാനിയും മുതിർന്ന കോൺഗ്രസ് നേതാവും വിവിധ ദളിത് പ്രസ്ഥാനങ്ങളുടെ നോതാവുമായിരുന്ന എ.പാച്ചന്റെ 21-ാം അനുസ്മരണ സമ്മേളനം പത്തനാപുരം ഗാന്ധിഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.പാച്ചൻ അവാർഡ് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ്‌ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് മന്ത്രി പി.രാജീവ് സമർപ്പിച്ചു. ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് അഡ്വ.എസ്.പ്രഹ്ലാദൻ അദ്ധ്യക്ഷനായി. ഫൗണ്ടേഷൻ പ്രസിഡന്റ് ഡി.ചിദംബരന് കർമ്മശ്രേഷ്ഠാ പുരസ്കാരവും, വിവിധ മേഖലകളിലെ പ്രതികളായ തഴവ സഹദേവൻ (നാടകം), എസ്.പി.മഞ്ജു (ദലിത് വിമോചന പ്രവർത്തക), വിനോദ് കുമാർ എസ്.(കായികം) എന്നിവർക്ക് പുരസ്കാരങ്ങളും മന്ത്രി സമ്മാനിച്ചു.