charaiatab-

കൊല്ലം: ശിശുസംരക്ഷണം, ശിശുപരിപാലനം വൈവിദ്ധ്യമാർന്ന ശിശുക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ അക്ഷയ ജ്യോതി പുരസ്കാരം കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിക്ക്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദിൽ നിന്ന് സമിതി സെക്രട്ടറി അഡ്വ. ഡി ഷൈൻ ദേവ്, ട്രഷർ എൻ.അജിത്പ്രസാദ്, നിർവാഹ സമിതിയംഗങ്ങളായ കറവൂർ.എൽ.വർഗീസ്, ആർ.മനോജ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. കുട്ടികളുടെ വിവിധ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ട് പരിഹാരം കണ്ടെത്തിയത് ഉൾപ്പടെ നിരവധിയായ പ്രവർത്തനങ്ങൾ പരിശോധിച്ചാണ് സംസ്ഥാന തലത്തിൽ പ്രഥമ അക്ഷയ ജ്യോതി അവാർഡിന് ജില്ലാ ശിശുക്ഷേമ സമിതിയെ തിരഞ്ഞെടുത്തത്.