
പാരിപ്പള്ളി: കിഴക്കനേല കേളി ഗ്രന്ഥശാലയുടെ വാർഷികാഘോഷങ്ങളോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് നടത്തി. അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, കാർഡിയോളജി വിഭാഗങ്ങളിൽ കൊല്ലം മെഡിട്രീന ഹോസ്പിറ്റലും, നേത്ര വിഭാഗത്തിൽ വർക്കല അനൂപ്സ് ഇൻസൈറ്റ്സും രക്ത പരിശോധന വിഭാഗത്തിൽ ദേവി സ്കാൻസ് ആൻഡ് ലബോറട്ടറിയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. ക്യാമ്പിനോട് അനുബന്ധിച്ച് പാൽപ്പായസ സദ്യയും ചിത്രരചനാ മത്സരവും നടന്നു. കേളി നാടകോത്സവത്തിന്റെ അഞ്ചാം ദിനത്തിൽ തിരുവനന്തപുരം നവോദയ സുകുമാരി എന്ന നാടകം അവതരിപ്പിക്കും. 26ന് കേളി പ്രതിഭാ പുരസ്കാരം ചലച്ചിത്ര നടൻ വിജയരാഘവന് കഥാകൃത്ത് ബെന്യാമൻ നൽകും. കെ.ആർ.പ്രസാദ്, പള്ളിക്കൽ മണികണ്ഠൻ, ചിറക്കര സലിംകുമാർ എന്നിവർക്ക് സ്നേഹജ്വാല അവാർഡ് നൽകും. രാത്രി 7ന് സംസ്ഥാനതല കൈകൊട്ടിക്കളി മത്സരം.