1

കൊല്ലം: മുനിസിപ്പൽ കോർപ്പറേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മണിച്ചിത്തോട് എസ്.ടി.പി നിർമ്മാണോദ്ഘാടനം മേയർ ഹണി ബെഞ്ചമിൻ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ എസ്.ജയൻ അദ്ധ്യക്ഷനായി. മരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സജീവ് സോമൻ സ്വാഗതം പറഞ്ഞു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എസ്.ഗീതാകുമാരി, യു.പവിത്ര, സുജ കൃഷ്ണൻ, എസ്.സവിതാദേവി, സൂപ്രണ്ടിംഗ് എൻജിനിയർ ജെ.ഷാജി, എക്‌സി. എൻജിനിയർ എ.സാജിത, അസി. എക്‌സി. എൻജിനിയർ ഷീജ, ഹെൽത്ത് ഇൻസ്‌പെക്ടർ സാബു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.