പുനലൂർ: പുനലൂർ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ മണിയാർ ഗവ.യു.പി സ്കൂളിന് ഉജ്ജ്വല വിജയം. എൽ.പി.വിഭാഗം പ്രവൃത്തി പരിചയ മേളയിൽ 72 പോയിന്റുകൾ നേടി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ, യു.പി വിഭാഗം ശാസ്ത്രമേളയിൽ 31 പോയിന്റുകൾ നേടി ഒന്നാം സ്ഥാനവും മണിയാർ ഗവ. യു.പി സ്കൂൾ സ്വന്തമാക്കി.
സ്കൂളിന്റെ ഈ നേട്ടത്തിൽ മണിയാർ ഗവ.യു.പി.എസിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളെ അനുമോദിച്ചു.