
കൊല്ലം: ആർ.എസ്.പി (ബി) സംസ്ഥാന ലീഡേഴ്‌സ് മീറ്റ് നവംബർ 22ന് കൊല്ലത്ത് നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ നിജാസ് അറിയിച്ചു. നിയോജക മണ്ഡലം ഭാരവാഹികൾ, ജില്ലാ - സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ഭാരവാഹികൾ, പോഷക സംഘടനാ ഭാരാഹികൾ തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിൽ വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽആർ.എസ്.പി (ബി) എടുക്കേണ്ട നിലപാട് യോഗം ചർച്ച ചെയ്യും. തുടർന്ന് നടക്കുന്ന സെമിനാറിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുക്കും. ചടങ്ങിൽ മുതിർന്ന ആർ.എസ്.പി (ബി) നേതാക്കളെ ആദരിക്കാനും പത്തനംതിട്ടയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.