s
വലിയം മെമ്മോറിയൽ ബി.എഡ് കോളേജിലെ ബി.എഡ് വിദ്യാർത്ഥികളുടെ കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പിന്റെ സമാപനോദ്ഘാടനം വലിയം ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ ഐ.വി .സിനോജ് നിർവഹിക്കുന്നു

ചവറ: വലിയം മെമ്മോറിയൽ ബി.എഡ് കോളേജിലെ ബി.എഡ് വിദ്യാർത്ഥികളുടെ കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് സമാപിച്ചു. വലിയം ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ ഐ.വി.സിനോജ് സമാപനം ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ കെ.രമേശൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി. രാധാകൃഷ്ണൻ, പി.ആർ.ഒ. ഷാഹുൽ ഹമീദ്, ക്യാമ്പ് കോ-ഓർഡിനേറ്റർമാരായ വിഷ്ണു, പുഷ്പ, അദ്ധ്യാപികമാരായ ബി.വജീല, ശില്പലാൽ എസ്., ശരണ്യ, താരാ രാജേന്ദ്രൻ, ഹേമ, പ്രസീന, അഞ്ജന മോഹൻ, അതുല്യ മോഹൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.