poelpl-

കൊല്ലം: അന്തിയുറങ്ങാൻ വീടില്ലാത്തതിന്റെ പേരിൽ സമൂഹത്തിൽ നിന്ന് അവഹേളനം നേരിടേണ്ടി വന്ന ഒമ്പതാം ക്ലാസുകാരൻ ഷിഹാന് വീടൊരുക്കിയ പീപ്പിൾസ് ഫൗണ്ടേഷന്റെ പ്രവർത്തനം മാതൃകാപരവും അനുകരണീയവുമാണെന്ന് പി.സി.വിഷ്ണുനാഥ്‌ എം.എൽ.എ. കൊല്ലം നെടുമ്പന പഞ്ചായത്തിൽ കളയ്ക്കൽ പുന്നൂരിൽ പണയിൽ വീട്ടിൽ ശിഹാബ് - ഷീബാ കുടുംബത്തിന് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫൌണ്ടേഷൻ ചെയർമാൻ പി.ഐ.നൗഷാദ് അദ്ധ്യക്ഷനായി. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ടി.ശാക്കിർ, നെടുമ്പന മുസ്‌ളിം ജമാഅത്ത് സെക്രട്ടറി സൈഫുദ്ദീന് വീടിന്റെ താക്കോൽ കൈമാറി. ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം.അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി. കുടുംബത്തിനുള്ള ഉപഹാരം മണിക്കുട്ടി.എസ്.പിള്ള കൈമാറി. കോൺട്രാക്ടർ കബീർ ചെമ്പടത്തിനെ മുഹമ്മദ് ഇഖ്‌ബാൽ കൊന്നോല ആദരിച്ചു. ചിന്നൂസ് ജൂവലറി മാനേജിംഗ് ഡയറക്ടർ അബ്ദുൽ മുത്തലിബ്, നെടുമ്പന മുസ്‌ളിം ജമാഅത്ത് പ്രസിഡണ്ട് ഐ.ഇഖ്‌ബാൽ, ബ്ലോക്ക് പഞ്ചായത്തംഗം ഫൈസൽ കുളപ്പാടം, കോൺഗ്രസ് സേവാദൾ സംസ്ഥാന ട്രഷറർ കണ്ണനല്ലൂർ സമദ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലീം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എൽ.നിസാം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി നവാസ് പുത്തൻവീട്, എസ്.എം.എച്ച്.എസ് സ്‌കൂൾ അദ്ധ്യാപിക എൽ.ഇന്ദു, ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്റ് അനീഷ് യുസുഫ്, എം.ഇ.എസ് ജില്ലാ പ്രസിഡന്റ് കണ്ണനല്ലൂർ നിസാം, മെക്ക ജില്ലാ പ്രസിഡന്റ് എ.ഷാനവാസ്, ഫ്ലാഷ് ഹെൽപ്പ് ലൈൻ അഡ്മിൻ റസീം കുളപ്പാടം, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പി.അമീർ, ഏരിയ കോ ഓർഡിനേറ്റർ വൈ.നാസർ, യൂണിറ്റ് പ്രസിഡന്റ് ഇ.കെ.സിറാജ്, ഹുദാ മസ്ജിദ് ഇമാം ഷിബിലുദീൻ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് അബ്ദുൽ വാഹിദ് നദ്‌വി സമാപനം നടത്തി.