കൊല്ലം: പി.സി.വിനോദ് സ്‌മാരക ചിത്രകല പുരസ്കാരം സമർപ്പണ സമ്മേളനം ഇന്ന് വൈകിട്ട് 5.30ന് കുഴിമതിക്കാട് എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കും. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് അദ്ധ്യക്ഷനാകും. ചിത്രകാരൻ ബി.ഡി.ദത്തൻ ആശ്രാമം സന്തോഷിന് പുരസ്‌കാരം സമർപ്പിക്കും. പത്രപ്രവർത്തകൻ ഡോ. ഇന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തും. ആശ്രാമം ഭാസി, അഡ്വ. ജെ. ശ്രീകുമാർ, പ്രമോദ് കുഴിമതിക്കാട്, എസ്.പ്രസാദ്, ബി.ഓമനക്കുട്ടൻ എന്നിവർ സംസാരി​ക്കും. പി.സി.വിനോദ് ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി.സി.സലിം സ്വാഗതവും സി.ആർ.ജയൻ നന്ദിയും പറയും.