satra
ശാസ്ത്ര

ചാത്തന്നൂർ: ചാത്തന്നൂർ വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര ഐ.ടി പ്രവൃത്തി പരിചയമേളയിൽ ചാത്തന്നൂർ ജി.വി.എച്ച്.എസ്.എസ് മികച്ച വിജയം നേടി. യു.പി വിഭാഗം സയൻസ് മേളയിൽ 41പോയിന്റ് നേടി ഓവറാൾ ചാമ്പ്യന്മാമാരായി. ഹൈസ്കൂൾ വിഭാഗം ഐ.ടി മേളയിൽ 42പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി .ഗണിതമേളയിൽ ഹൈ സ്കൂൾ വിഭാഗം രണ്ടാം സ്ഥാനവും യു.പി വിഭാഗം മൂന്നാം സ്ഥാനവും നേടി. സാമൂഹ്യ ശാസ്ത്ര ഐ.ടി മേളയിലും മികച്ച വിജയം നേടിയ കുട്ടികളെ പി.ടി.എയും എസ്.എം.സിയും അഭിനന്ദിച്ചു. 69 പോയിന്റ് നേടി സാമൂഹ്യ ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറാൾ മൂന്നാം സ്ഥാനവും ചാത്തന്നൂർ ജി.വി.എച്ച്.എസ്.എസ് കരസ്ഥമാക്കി.