sooraj-

കൊല്ലം: മുപ്പത് വർഷത്തെ നഗര ദുർഭരണത്തിനെതിരെ എൻ.കെ.പ്രേമചന്ദ്രൻ എം.പി നയിക്കുന്ന യു.ഡി.എഫിന്റെ കുറ്റവിചാരണ യാത്രയ്ക്ക് കൊല്ലം നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വലമായ വരവേൽപ്പ് നൽകാൻ കൊല്ലം യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കെ.പി.സി.സി സെക്രട്ടറി സൂരജ് രവി യോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പി.ആർ.പ്രതാപചന്ദ്രൻ അദ്ധ്യക്ഷനായി. അഡ്വ. ആർ.സുനിൽ, അഡ്വ. കൈപ്പുഴ റാംമോഹൻ, ആർ.അജിത്‌, എസ്.നാഫി, ജമീർലാൽ, അജിത്ത് കുരീപ്പുഴ, നവാസ്, സന്തോഷ് രാജേന്ദ്രൻ, സുഭാഷ് ചന്ദ്രബോസ്, ശശികുമാർ, വില്യം ജോർജ്, അജിത്ത്കുമാർ, ജി.കെ.പിള്ള, എഫ്.അലക്സാണ്ടർ, മീര രാജീവ്, ഗിരീഷ്, പെരുമൺ ജയപ്രകാശ്, മുരളീധരൻ നായർ, സദു പള്ളിത്തോട്ടം, ഓമനക്കുട്ടൻ, ഉണ്ണിക്കൃഷ്ണപിള്ള, ഭരതൻ, ബാബുക്കുട്ടൻ, അജിത്ത് അനന്തകൃഷ്ണൻ, ബിജു.ആർ.നായർ, ലത്തീഫ്, ടി.കെ.സുൽഫി, തുടങ്ങിയവർ സംസാരിച്ചു.