പുനലൂർ: നഗരസഭയിലെ ആരംപുന്ന ഗവ.എൽ.പി സ്കൂളിന് പി.എസ്. സുപാൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. സ്കൂൾ കെട്ടിടം ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.
പി.എസ്. സുപാൽ എം.എൽ.എ അദ്ധ്യക്ഷനാകും. നഗരസഭ ഉപാദ്ധക്ഷൻ രഞ്ജിത്ത് രാധാകൃഷ്ണൻ വിരമിച്ച പ്രഥമാദ്ധ്യാപകരെ ആദരിക്കും. വാർഡ് കൗൺസിലർ ബി.സുജാത കുട്ടികളുടെ മാഗസിൻ പ്രകാശനം ചെയ്യും. നഗരസഭ അദ്ധ്യക്ഷ കെ.പുഷ്പലത, സെക്രട്ടറി എസ്.സുമയ്യ ബീവി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, എന്നിവർ പങ്കെടുക്കും.