ഓടനാവട്ടം: മന്ത്രി കെ.എൻ.ബാലഗോപാലിന്റെ വികസന കാഴ്ചപാടായ സമഗ്ര കൊട്ടാരക്കര പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രദർശന, വിപണന മേള ഓടനാവട്ടത്ത് സംഘടിപ്പിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു.വെളിയം ഫെസ്റ്റ് സംഘടകസമിതി ചെയർമാൻ ആർ.പ്രശാന്ത് അദ്ധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് ആദ്യ വില്പന നടത്തി. വെളിയം, എഴുകോൺ, കരീപ്ര, ഉമ്മന്നൂർ, പൂയപ്പള്ളി പഞ്ചായത്ത് ഭാരവാഹികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.