
പുനലൂർ: രാജ്യത്തെ ആദ്യ ഇക്കോ ടൂറിസം പദ്ധതിയായ തെന്മലയുടെ ഭാഗമായി ഒറ്റക്കല്ലിൽ പ്രവർത്തിക്കുന്ന മാൻ പുനരധിവാസ കേന്ദ്രത്തിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിലായി. വകുപ്പുകൾ തമ്മിലുള്ള തർക്കവും അധികൃതരുടെ അനാസ്ഥയും കേന്ദ്രത്തിന്റെ നടത്തിപ്പിന് ഭീഷണിയാകുന്നു എന്നാണ് പ്രധാന ആക്ഷേപം.
ജീവനക്കാരില്ല, ഫണ്ടും
ശമ്പളവും തീറ്റയും മുടങ്ങുന്നു
മാൻ പുനരധിവാസ കേന്ദ്രത്തിന്റെ നടത്തിപ്പ് അവകാശവും വരുമാനം എടുക്കുന്നതും ഇക്കോ ടൂറിസത്തിന്റെ നേതൃത്വത്തിലാണ്. എന്നാൽ, ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാനും മാനുകൾക്ക് തീറ്റ കൊടുക്കുന്നതിനുള്ള ഫണ്ട് സമയബന്ധിതമായി നൽകാനും അധികൃതർ മുതിരുന്നില്ല എന്ന ആക്ഷേപമുണ്ട്. ഫണ്ട് കിട്ടുന്നതിലുള്ള കാലതാമസം കാരണം മാനുകൾക്കുള്ള തീറ്റ നൽകുന്നത് പ്രതിസന്ധിയിലാണ്.
വലിയ ടൂറിസം സാദ്ധ്യത നിലനിൽക്കുന്ന ഈ പ്രധാന ആകർഷണ കേന്ദ്രം അവഗണിക്കപ്പെടുന്നതിനാൽ വിസ്മൃതിയിലേക്ക് മറയാനുള്ള സാദ്ധ്യതയുണ്ട്. ബന്ധപ്പെട്ട ടൂറിസം അധികൃതർ വിഷയത്തിൽ പരിഹാരം കണ്ട് ഇവിടുത്തെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകണം.
നാട്ടുകാർ