s
മൈനാഗപ്പള്ളി ശ്രീ ചിത്തിര വിലാസം യു.പി സ്കൂളിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയുടെ ഉദ്ഘാടനം നൂൺ മീൽ ഓഫീസർ കെ.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

മൈനാഗപ്പള്ളി : മൈനാഗപ്പള്ളി ശ്രീ ചിത്തിര വിലാസം യു.പി സ്കൂളിൽ ഭക്ഷ്യ മേള നടന്നു. കുട്ടികളിൽ പോഷകാഹാരങ്ങളെ കുറിച്ച് ബോധം ഉണ്ടാക്കുന്നതിനായി അവർ തന്നെ തയ്യാറാക്കിയ വിഭവങ്ങൾ കുട്ടികൾ കൊണ്ടുവരികയും അവിടെ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും കാണുവാനുഉള്ള സൗകര്യം ഒരുക്കി. പോഷകാഹാരത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്നതിനായി മൈനാഗപ്പള്ളി സി.എച്ച്. സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുൽഫിയ ബോധവത്കരണ ക്ലാസ് നടത്തി. പി.ടി.എ പ്രസിഡന്റ് അർഷാദ് മന്നാനി അദ്ധ്യക്ഷനായി. ചവറ നൂൺ മീൽ ഓഫീസർ കെ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് എസ്. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. പി.ടി.എ അംഗങ്ങളായ ബിന്ദു, അമൃത, സ്റ്റാഫ് സെക്രട്ടറി സൈജു എന്നിവർ സംസാരിച്ചു. യോഗത്തിന് എസ്.ആർ.ജി കൺവീനർ രശ്മി രവി നന്ദി പറഞ്ഞു.