അഞ്ചൽ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ ഏരൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബയോഗം ബ്ലോക്ക് പ്രസിഡന്റ് ജി. രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. 'വാർദ്ധക്യകാല രോഗങ്ങളും ജീവിത ശൈലിയും' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ബി. ഷെറിസിയും ഡോ. ലക്ഷ്മിയും ക്ലാസെടുത്തു. വി. മോഹനൻപിള്ള, എൻ. ഗോപാലകൃഷ്ണപിള്ള, കെ. സുകുമാരൻ, എൻ. പ്രഭാകരൻ, ആർ. ബാലകൃഷ്ണപിള്ള, കെ. പരമേശ്വരൻനായർ, പി.കെ. രവീന്ദ്രൻ, ജി. വിശ്വസേനൻ, സി. ശ്യാമള, കെ. മോഹനൻ, എ. രാജേന്ദ്രൻ, കെ. രാജൻ, നാസറുദ്ദീൻ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് കുട്ടികളുടെയും മുതിർന്നവരുടെ വിവിധ കലാപരിപാടികളും നടന്നു.