കൊല്ലം: ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് ആരംഭിക്കുന്ന സപ്ലൈകോയുടെ പതിനാലാമത് പെട്രോൾ പമ്പിന്റെ ശിലാസ്ഥാപനം കന്റോൺമെന്റ് സിവിൽ സപ്ലൈസ് കോംപ്ലക്‌സ് കോമ്പൗണ്ടിൽ ഇന്ന് രാവിലെ 8ന് മന്ത്രി ജി.ആർ അനിൽ നിർവഹിക്കും. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനാകും. എൻ.കെ പ്രേമചന്ദ്രൻ എം.പി, മേയർ ഹണി ബെഞ്ചമിൻ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ, ഡെപ്യൂട്ടി മേയർ എസ്. ജയൻ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.