കൊല്ലം: അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തും കുടുംബശ്രീയും പ്ലേസ്‌മെന്റ് സെല്ലുമായി സഹകരിച്ച് കൊല്ലം എസ്.എൻ വിമൻസ് കോളേജിൽ ജില്ലാ തൊഴിൽമേള സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അദ്ധ്യക്ഷയായി. 640 പേർ പങ്കെടുത്ത മേളയിൽ 242 പേർ വിവിധ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
396 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. 61 തൊഴിൽ ദാതാക്കൾ പങ്കെടുത്ത മേളയിൽ ആകെ 804 അഭിമുഖങ്ങൾ നടന്നു. ജില്ലാ കോ ഓർഡിനേറ്റർ ബി.കെ.രാജേഷ് പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ അസി. ജില്ലാ മിഷൻ കോഓർഡിനേറ്റർ എ. അനീസ, എസ്.എൻ വുമൺസ് കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ജിഷ, കോളേജ് എൻ.സി.സി എ.എൻ.ഒ ലക്ഷ്മി ഗോപിനാഥ്, അസാപ് പ്രോഗ്രാം കോ ഓർഡിനേറ്റർ ബാലു, കുടുംബശ്രീ കെ-ഡിസ്ക് ജില്ലാ പ്രോഗ്രാം മാനേജർ കെ.ബി. സനൽകുമാർ, കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ പ്രോഗ്രാം മാനേജർ ഡി.എസ്. അരുൺ രാജ് എന്നിവർ സംസാരിച്ചു.