news
ധർ​മ ര​ക്ഷാ​യാ​ത്ര സ​ന്ന്യാ​സി സ​മൂ​ഹം വി​വേ​കാ​ന​ന്ദ പ്ര​തി​മ​യിൽ പു​ഷ്​പാർ​ച്ച​ന​യും പ്രാർ​ത്ഥ​ന​യും ന​ടത്തുന്നു

കൊ​ല്ലം: പെ​രു​മൺ വി​വേ​കാ​ന​ന്ദ​പു​രം ശ്രീ​രാ​മ​കൃ​ഷ്​ണ​ സേ​വാ​ശ്ര​മ പ​രി​സ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന വി​വേ​കാ​ന​ന്ദ പ്ര​തി​മ​യിൽ മാർ​ഗ ദർ​ശ​ന മ​ണ്ഡ​ലം അ​ദ്ധ്യ​ക്ഷൻ പ​ര​മ പൂ​ജ​നീ​യ ചി​ദാ​ന​ന്ദ​പു​രി മ​ഹാ​രാ​ജ്, ജ​ന​റൽ സെ​ക്ര​ട്ട​റി സ​ത്സ്വ​രൂ​പാ​ന​ന്ദ​സ്വാ​മി, വാ​ഴൂർ തീർ​ത്ഥ​പാ​ദാ​ശ്ര​മം അ​ദ്ധ്യ​ക്ഷൻ പ​ര​മ പൂ​ജ​നീ​യ പ്രജ്ഞാ​നാ​ന​ന്ദ സ്വാ​മി മ​ഹാ​രാ​ജ് എന്നി​വർ നേ​തൃ​ത്വം നൽകുന്ന ധർ​മ ര​ക്ഷാ​യാ​ത്ര പെ​രു​മൺ സം​ബോ​ധാ​ര​ണ്യം സ​ന്ദർ​ശ​ന വേ​ള​യിൽ പു​ഷ്​പാർ​ച്ച​ന​യും പ്രാർ​ത്ഥ​ന​യും ന​ട​ത്തി. പ്രജ്ഞാ​നാ​ന​ന്ദ​ മ​ഹാ​രാ​ജും സ​ന്യാ​സി ശ്രേ​ഷ്ഠ​രും ഭ​ദ്ര​ദീ​പം കൊ​ളു​ത്തി. പ​ര​മ പൂ​ജ​നീ​യ മ​ഹാ​മ​ണ്ഡ​ലേ​ശ്വർ പ്ര​ഭാ​ക​രാ​ന​ന്ദ ​സ​ര​സ്വ​തി, ന​ന്ദാ​ത്മാ​ജാ​ന​ന്ദ​ സ്വാ​മി​ (രാ​മകൃ​ഷ്​ണ​മഠം), വേ​ദാ​മൃ​താ​ന​ന്ദ​പു​രി (അ​മൃ​താ​ന​ന്ദ​മ​യി മഠം), സ്വാ​മി കൃ​ഷ്​ണ മ​യാ​ന​ന്ദ തീർ​ത്ഥ​പാ​ദർ, സ്വാ​മി അ​യ്യ​പ്പ​ദാ​സ്, മ​റ്റ് വി​വി​ധ മഠ​ങ്ങ​ളി​ലെ അ​റു​പ​തോ​ളം സ​ന്യാ​സി​മാ​രും മാ​താ​ജി​മാ​രും ച​ട​ങ്ങിൽ പ​ങ്കെ​ടു​ത്തു.