കായംകുളം: തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജിലകളിൽ നിന്നുള്ള 33 സ്കൂളുകൾ പങ്കെടുത്ത കൊല്ലം സഹോദയ ജില്ലാ കലോത്സവത്തിൽ 823 പോയിന്റുകൾ നേടി ചാത്തന്നൂർ വിമല സെൻട്രൽ സ്കൂൾ ഓവറോൽ ചാമ്പ്യന്മാരായി.
ശാസ്താംകോട്ട ബറൂക് ഇന്റർനാഷണൽ സ്കൂൾ 817 പോയിന്റ് നേടി രണ്ടാം സ്ഥാനവും 810 പോയിന്റുകൾ നേടി ഗായത്രി സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 140ൽ അധികം ഇനങ്ങളിൽ 2500 ഓളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. സമാപനസമ്മേളനം യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് ഫാ.ഡോ.എബ്രഹാം തലോത്തിൽ ആദ്ധ്യക്ഷത വഹിച്ചു. 13 ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ സ്കൂളുകൾക്ക് പ്രത്യേക ട്രോഫി നൽകി. ജനറൽ കൺവീനർ ഫാ.റോയ് ജോർജ്, ഫാ. ബോവസ് മാത്യു, ഫാ. വിൻസെന്റ് ചാക്കോ കരിക്കം, ഫാ. അരുൺ ഏറത്ത്, സ്കൂൾ ചെയർമാൻ സി. ഷാജി, സഹോദയ ജനറൽ സെക്രട്ടറി ഫ്രാൻസിസ് സലാസ്, ഫാ.ജേക്കബ് മാത്യു, പ്രിൻസിപ്പൽ ലീന ശങ്കർ, ബോണിഫിശ്യ വിൻസെന്റ്, കൺവീനർ ആശ്ന രാജൻ, സി.എസ്. നാരായണൻ എന്നിവർ സംസാരിച്ചു.