കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ദേശീയ, സംസ്ഥാന രാഷ്ട്രീയ കക്ഷികളുടെ യോഗം ഇന്ന് രാവിലെ 11ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ നടക്കും. ദേശീയ-സംസ്ഥാന രാഷ്ട്രീയ കക്ഷികളുടെ ഒരു പ്രതിനിധിക്ക് യോഗത്തിൽ പങ്കെടുക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.