കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പുതുതായി തുറന്ന ഇന്റെൻസീവ് കെയർ യൂണിറ്റ് മെഡിക്കൽ ഓഫീസറെ നിയമിക്കാതെ പ്രവർത്തിപ്പിക്കാൻ ശ്രമം. കാഷ്വാലിറ്റിയുള്ള ഡോക്ടർമാർക്ക് ഐ.സി.യുവിന്റെയും ചുമതല നൽകാനാണ് നിലവിലെ ധാരണ.കിടത്തി ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യനിലയിൽ പെട്ടെന്ന് പ്രശ്നങ്ങളുണ്ടായാൽ അവരെ ചികിത്സിക്കാൻ വാർഡുകളിൽ പ്രത്യേക മെഡിക്കൽ ഓഫീസർ ഉണ്ടാകണമെന്നാണ് ചട്ടം. ഇതിന് പുറമേ ഐ.സി.യുകളിലും പ്രത്യേകം മെഡിക്കൽ ഓഫീസർ ഉണ്ടാകണം.

ഗുരുതര പ്രതിസന്ധി

ആവശ്യത്തിന് ജീവനക്കാരില്ല

കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 64.45 കോടി ഉപയോഗിച്ച് നിർമ്മിച്ച ഐ.സി.യുവിൽ അഞ്ച് കിടക്കകളാണുള്ളത്. ഐ.സി.യുവിലെ ഒരോ കിടക്കയ്ക്ക് ഒരു നഴ്സിംഗ് അസിസ്റ്റന്റും ഗ്രേഡ് രണ്ട് ജീവനക്കാരും വീതം വേണം. എന്നാൽ മൂന്ന് നഴ്സിംഗ് അസിസ്റ്റന്റുമാരെ മാത്രം താത്കാലികാടിസ്ഥാനത്തിൽ നിയമിക്കാനാണ് തീരുമാനം.

പകൽ സമയത്ത് ഒ.പിയിലെയും കാഷ്വാലിറ്റിയിലെ ഡോക്ടർമാരുടെ സേവനം ഐ.സി.യുവിൽ ലഭ്യമാക്കും. രാത്രിഒ ൻപതിന് ശേഷം കാഷ്വാലിറ്റിയിലെ ഡോക്ടറുടെ സേവനം ഉണ്ടാകും. മൂന്ന് നഴ്സിംഗ് ജീവനക്കാരെ നിയമിക്കാനുള്ള ഇന്റർവ്യു വെള്ളിയാഴ്ച നടക്കും.

സൂപ്രണ്ട്(ശാസ്താംകോട്ട താലൂക്ക് ആശുപത്രി)